വോട്ട് അട്ടിമറി ആരോപണത്തിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: വോട്ട് അട്ടിമറി ആരോപണത്തിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങി കോൺഗ്രസ്. Vote Chori.in എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചു. എല്ലാവരും പ്രചാരണത്തിൽ പങ്കാളികളാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 9650003420 എന്ന നമ്പറിലൂടെയും പ്രചാരണത്തിൽ പങ്കാളികളാവാം. ഡിജിറ്റൽ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

‘വോട്ട് മോഷണം’ ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിന് നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിന് അപാകതകളില്ലാത്ത വോട്ടർ പട്ടിക അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതിനിടെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കർണാടക അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ നിയമവകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാളെ തുടങ്ങുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉയർത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *