അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന്;രമേശ്‌ ചെന്നിത്തല

0

തിരുവനന്തപുരം : അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതിന്റെയും സമയമാണിത്. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണ്. ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്. പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ല. തരൂർ വാദത്തിൽ അഭിപ്രായം പറയുന്നില്ല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുത്. ബിജെപിയുമായി കൂട്ടുകൂടാനാണ് പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ സിപിഎമ്മിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here