കോണ്‍ഗ്രസ് ഞങ്ങളെ ചതിച്ചു, ദിവസവും വീട്ടിലേക്ക് കടക്കാർ എത്തുന്നു’; പാര്‍ട്ടിക്കെതിരെ വീണ്ടും എന്‍എം വിജയൻ്റെ കുടുംബം

0

വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻഎം വിജയൻ്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കുടുംബം. കടബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും പ്രിയങ്ക ഗാന്ധിയുമായി സംസാരിക്കാനായി ശ്രമിച്ചിട്ടും സമയം നല്‍കിയില്ലെന്നും വിജയൻ്റെ കുടുംബം ആരോപിച്ചു.

തങ്ങളുടെ പ്രശ്നം ഇതുവരെ പരിഹരിച്ചില്ലെന്നും പ്രശ്നം പരിഹരിക്കാം എന്ന് മാത്രമാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്, കൃത്യമായ സമയം പറയുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞു.

“ദിവസവും വീട്ടിലേക്ക് കടക്കാർ എത്തുകയാണ്. പ്രിയങ്ക നേരത്തെ കണ്ടപ്പോൾ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കടബാധ്യയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതോടെയാണ് വീണ്ടും പരാതി പറയാൻ വന്നത്”- എന്നായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here