മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചു: രാജീവ്‌ ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധിക്ഷേപിച്ച സംഭവത്തിൽ, കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ഡിജിപിക്ക് പരാതി നൽകി. ജോലി തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും എതിരെയാണ് പരാതി തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലറും ബിജെപി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യമാണ്‌ രാജീവ് ചന്ദ്രശേഖറിന്റെ പ്രകോപനത്തിനും ഭീഷണിക്കും കാരണമായത്‌.

ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കണമെന്ന്‌ പരാതിയിൽ ആവശ്യപ്പെടുന്നു. പരാതി നേരിട്ട് കൈപ്പറ്റിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടർനടപടികൾക്കായി പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ജില്ലാ പൊലീസ് മേധാവി റൂറൽ എസ്‌പിക്ക് കൈമാറിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *