പി വി അന്‍വര്‍ 12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി

മലപ്പുറം: വായ്പ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി
വായ്പയില്‍ പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി എന്നാണ് വിവരം.
2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. ഇപ്പോള്‍ തിരികെ 22 കോടി രൂപ നല്‍കാനുണ്ട്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധന.