വിഎസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റ്: നടന്‍ വിനായകനെതിരെ പരാതി

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ആക്ഷേപിക്കുന്ന തരത്തില്‍ നടന്‍ വിനായകന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്കു പരാതി നല്‍കി. അണികളെ പ്രകോപിപ്പിക്കുന്ന കുറിപ്പ് ക്രമസമാധാനം തകരാറിലാക്കാന്‍ സാധ്യതയുണ്ടെന്ന പരാതി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും നല്‍കിയിട്ടുണ്ട്.

മഹാത്മാ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, ജോര്‍ജ് ഈഡന്‍ എന്നിവരെയും ഇതേ പോസ്റ്റില്‍ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നു വിനായകനെ വിലക്കാനും കേസെടുക്കാനും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ദേവദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് എം.ഗൗരീശങ്കര്‍ എന്നിവര്‍ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *