മണിപ്പൂർ:മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂർ ചുരാചന്ദ്പൂരിലുണ്ടായ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 60 വയസുള്ള സ്ത്രീയും അടങ്ങിയിട്ടുണ്ട്. കാറിൽ സഞ്ചരിച്ചവർക്ക് നേരെയാണ് ആയുധധാരികൾ വെടിയുതിർത്തത്. സംഭവസ്ഥലത്ത് നിന്നും 12ലധികം വെടിയുണ്ടകൾ കണ്ടെത്തി. പ്രദേശത്ത് സുരക്ഷാസേനയെയും പൊലീസിനെയും വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.