തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എച്ച്ഡിസി എംപ്ലോയീസ് യൂണിയൻ സിഐടി നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി ജീവനക്കാർ സൂപ്രണ്ടിന് നിവേദനം സമർപ്പിച്ചു. ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, സേവനവേദന വ്യവസ്ഥകൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയൻ ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ അഡ്വ ബി സത്യന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
നിലവിൽ വളരെ തുച്ഛമായ, വേദന വ്യവസ്ഥകൾക്ക് വിധേയമായാണ് തൊഴിലാളികൾ പണിയെടുത്ത് വരുന്നത്, മിനിമം വേജസ് ഇ എസ് ഐ തുടങ്ങിയ പരിരക്ഷകൾ ഒന്നും തന്നെ ഇതുവരെ നടപ്പിലാക്കിയിട്ടില്ല, ഇതിനിടയിൽ ചില സ്ഥാപനങ്ങളുടെ നിരന്തരമായ ഇടപെടൽ കൊണ്ട് തൊഴിലാളികൾ നിലവിലെ പിരിച്ചുവിടൽ ഭീഷണി നേരിടുകയും ചെയ്യുന്നുവെന്ന് ബി സത്യൻ ആരോപിച്ചു. ജില്ലാ സെക്രട്ടറി എസ് സുജിത് കുമാർ, യൂണിറ്റ് സെക്രട്ടറി ശിവദാസ്, പ്രസിഡന്റ് അനു കുഞ്ഞുമോൻ, മനീഷ് എന്നിവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്നു