കേരളത്തിന്റെ ഐ ടി – എ ഐ രംഗത്തെ സ്വപ്നപദ്ധതിയായ ലുലു ട്വിൻ ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊച്ചി:കേരളത്തിന്റെ ഐ ടി – എ ഐ രംഗത്തെ സ്വപ്നപദ്ധതിയായ ലുലു ട്വിൻ ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികസനം നാടിൻ്റെ ആവശ്യമാണെന്നും അതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി സ്മാർട്ട്സിറ്റിയിലാണ് 30000 പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ഛയം.

കേരളത്തിൻ്റെ ഐടി വികസന രംഗത്ത് നിർണ്ണയക സംഭാവന നൽകാൻ ലുലു ഐ ടി ട്വിൻ ടവറുകൾക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വികസനം നാടിൻ്റെ ആവശ്യമാണെന്നും അതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി രാജീവ് , ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ഐ ടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30 നിലകളിലായി 35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ടവറുകൾ നിർമ്മിച്ചിരിക്കുന്നത്. 25 ലക്ഷം ചതുരശ്ര അടി ഐ ടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. 30,000 ത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും. ഉദ്ഘാടന ചടങ്ങിൽ വ്യവസായ , വാണിജ്യ, രാഷ്ടീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *