പ്രിയയുടെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷമാക്കി ചാക്കോച്ചൻ

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. പ്രിയയുടെ മാതാപിതാക്കളുടെ 50-ാം വിവാഹവാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. വിവാഹ വാർഷികാഘോഷത്തിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ചാക്കോച്ചൻ പങ്കുവച്ചു.
ദാമ്പത്യത്തിന്റെ ബ്ലോക്ക്ബസ്റ്റർ ആഘോഷിക്കുന്ന പ്രിയയുടെ മാതാപിതാക്കൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഒരു കുറിപ്പും ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.”50 വർഷത്തെ വിവാഹ ആനന്ദം! പ്രിയപ്പെട്ട ഓമനമ്മ, സാമുവൽ അപ്പ… ഉയർച്ച താഴ്ചകളും സന്തോഷദുഃഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും അഭിനന്ദനങ്ങൾ.
ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റർ കാണാൻ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുള്ള ഈ സ്നേഹബന്ധത്തിന് ഒരുപാടു സ്നേഹം… ഉമ്മകൾ… നന്ദി, എന്റെ ജീവിതത്തിലെ സ്നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്,” ചാക്കോച്ചൻ കുറിച്ചു.