പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് കേന്ദ്രം; ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ അറിയിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച തുറന്നു സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍.. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുരക്ഷാ വീഴ്ച സംബന്ധിച്ച് സര്‍ക്കാരിന്റെ തുറന്നു പറച്ചില്‍.. അതേസമയം സര്‍ക്കാരിന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചു..

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വക്ഷിയോഗത്തില്‍ നയതന്ത്ര പ്രതിരോധ നീക്കങ്ങള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ചകളാണ് നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കളും പങ്കെടുത്തു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നയതന്ത്ര പ്രതിരോധ നീക്കങ്ങള്‍ സംബന്ധിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷ പാര്‍ട്ടികളോട് വിശദീകരിച്ചു. അതേസമയം പഹല്‍ഗാമിലുണ്ടായ സുരക്ഷാ വീഴ്ച യോഗത്തില്‍ ചര്‍ച്ചയായതോടെ വീഴ്ചയുണ്ടായതായെന്ന് കേന്ദ്രം തുറന്നു സമ്മതിച്ചു. സൈനിക നടപടികള്‍ക്കും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും നയതന്ത്ര പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആണ് തീരുമാനം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. പാകിസ്ഥാനിനെതിരെ നയതന്ത്ര നടപടി ശക്തമാക്കിയതിന് പിന്നാലെ പഹല്‍ഗാമില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരാതിക്കെതിരെ സൈബർ ആക്രമണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *