ആർഎസ്എസ് രീതിയിൽ ആചരിക്കണം; കൃഷിവകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷം ഒഴിവാക്കി

0

തിരുവനന്തപുരം:ആർഎസ്എസിന്റെ രീതിയിൽ പരിപാടി ആചരിക്കണം എന്ന നിർബന്ധത്തെ തുടർന്ന് കൃഷിവകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി. പരിപാടികളിൽ ആർഎസ്എസ് പിന്തുടരുന്ന രീതിയിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്നും രാജ്ഭവൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, സർക്കാർ പരിപാടി ഈ രീതിയിൽ നടത്താൻ സാധിക്കില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. എന്നാൽ പരിപാടി നടത്തണമെങ്കിൽ ഇത്തരത്തിൽ തന്നെ നടത്തണമെന്നത് നിർബന്ധമാണെന്ന് രാജ്ഭവൻ നിലപാടെടുത്തു. ഇതോടെ സർക്കാർ പരിപാടിയിൽ ഈ രീതി ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിക്കുകയും. പരിപാടി രാജ്ഭവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

AlsoRead:പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; ‘മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കും’: വി.ശിവൻകുട്ടി

അവസാന നിമിഷമായിരുന്നു രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്. ഇതേ തുടർന്നാണ് സർക്കാർ പരിപാടി രാജ്ഭവനിൽ നിന്നും ഒഴിവാക്കിയത്. പകരം പരിപാടി സെക്രട്ടേറിയേറ്റ് അങ്കണത്തിൽ ഇന്ന് രാവിലെ 11 മണിക്ക് നടത്താനാണ് സർക്കാർ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here