കേരളതീരത്ത്  ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 40 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 50 കണ്ടെയ്നറുകൾ കത്തിനശിച്ചു. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന. നോവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വാൻ ഹായി 506 എന്ന ചൈനീസ് കപ്പലാണെന്നാണ് വിവരം.

സ്വയരക്ഷക്കായി ജീവനക്കാരിൽ ചിലർ കടലിൽ ചാടിയതായും വിവരമുണ്ട്. ബേപ്പൂർ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് തീപിടിച്ചത്. പരിക്കേറ്റ ജീവനക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനുളള ഡോണിയര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ പുറപ്പെട്ടതായും സൂചനയുണ്ട്. നിരവധി തവണ പൊട്ടിത്തെറി ഉണ്ടായതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ചില ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *