ബെര്‍ലിന്‍: ആള്‍ക്കൂട്ടത്തിലേക്കു കാര്‍ ഓടിച്ചുകയറിയുണ്ടായ അപകടത്തില്‍ ജര്‍മനിയില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. പടിഞ്ഞാറന്‍ ജര്‍മനിയിലെ മാന്‍ഹെയിമില്‍ വാര്‍ഷിക കാര്‍ണിവല്‍ പരേഡിനു പിറ്റേന്നാണു സംഭവം.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിവതും വീടുകളില്‍ത്തന്നെ കഴിയാന്‍ മേഖലയിലെ ജനങ്ങള്‍ക്കു പോലീസ് മുന്നറിയിപ്പു നല്‍കി.
ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മ്യൂണിച്ചില്‍ സമാനരീതിയില്‍ വാഹനം ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ അമ്മയും മകളും കൊല്ലപ്പെട്ടിരുന്നു.