ബസില്‍ ക്രിമിനലുകള്‍ വേണ്ട: പണിമുക്കുന്നവര്‍ മുടക്കട്ടേ, മന്ത്രി ഗണേഷ് കുമാറിന്റെ തീരുമാനത്തിന് കയ്യടി

തിരുവനന്തപുരം; ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറര്‍സ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന നടപടിക്കെതിരെ നാളെ ബസ് പണിമുടക്ക് നടത്തുകയാണ് ബസ് ഉടമകള്‍. എന്നാല്‍ ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറര്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മന്ത്രിയുടെ തീരുമാനത്തിന് പൊതുജനങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ ഇന്ന് ബസുടമകളുമായി ഗതാഗതകമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അതേ സമയം ജനോപകാരപ്രദമായ തീരുമാനമെന്നാണ് ബസ് യാത്രക്കാരുടെ അഭിപ്രായം. മന്ത്രിയുടെ തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുമുണ്ട്.

സംസ്ഥാനത്ത് ബസ് ജീവനക്കാര്‍ക്കെതിരെ നിരവധി പരാതികളാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ മന്ത്രിയുടെ തീരുമാനം ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.നാളെ രാവിലെ മുതല്‍ വൈകീട്ട് വരെയാണ് പണിമുടക്ക്. ബസ് നിരക്ക് വര്‍ധിപ്പിക്കുക, കാലങ്ങളായി ഒരേ നിരക്കില്‍ തുടരുന്ന വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് അടിയന്തരമായി വര്‍ധിപ്പിക്കുക, ബസുടമകളില്‍ നിന്നും അമിതമായി പിഴ തുക ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസുടമകള്‍ സമരം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും ഗതാഗത വകുപ്പുമായി ചര്‍ച്ചക്ക് വഴി തയ്യാറായത് ഇന്നാണ്.
ഈ 22-ാം തീയതി മുതല്‍ ബസുടമകള്‍ അനിശ്ചകാല സമരത്തിലേക്ക് കടക്കും. അതിനിടയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്നാണ് സംഘടനകളുടെ തീരുമാനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *