പത്തനംതിട്ടയില്‍ മിണ്ടാപ്രാണിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. അഞ്ച് വയസുള്ള എരുമയുടെ വാല്‍ മുറിച്ചു നീക്കി. ക്ഷീരകര്‍ഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനന്‍ വളര്‍ത്തുന്ന അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. എരുമയുടെ ഉടമ പി കെ മോഹനന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പുലര്‍ച്ചെ പരിചരിക്കാനെത്തിയപ്പോഴാണ് ഉടമ എരുമയുടെ വാല്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്തെ കസേരയില്‍ മുറിച്ചുനീക്കിയ വാല്‍ ഭാഗം കണ്ടെത്തിയത്. മുറിവേറ്റ എരുമയ്ക്ക് മൃഗഡോക്ടറുടെ സഹായത്തോടെ ആവശ്യമായ പരിചരണം നല്‍കി.
ക്ഷീരകര്‍ഷകനോട് ആര്‍ക്കെങ്കിലും വ്യക്തി വൈരാഗ്യമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.