കൊടുംക്രൂരത; തിരുവനന്തപുരത്ത് അമ്മാവനെ യുവാവ് തല്ലിക്കൊന്നു

തിരുവനന്തപുരം: അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലപാതകത്തിന് പിന്നിൽ. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. ഈ മർദനമേറ്റാണ് സുധാകരൻ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയോടെ രാജേഷ് അമ്മാവന്റെ മൃതദേഹം കുളിപ്പിക്കാനായി പുറത്തിറക്കി. ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പിടിയിലാകുമെന്ന് മനസിലാക്കിയ രാജേഷ് ഉടൻതന്നെ സ്ഥലത്ത് നിന്ന് മുങ്ങി. പക്ഷേ, അധികം വൈകാതെ മണ്ണന്തലയിൽ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച രാജേഷിന്റെ എതിർ സംഘത്തിൽപെട്ട ഗുണ്ടകൾ ഈ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. സംഘം ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *