യമനിലെ ഗോത്രത്തലവൻമാരുമായി സംസാരിച്ചു നിമിഷ പ്രിയയുടെ രക്ഷക്കായി ഓടിയെത്തി ബോബി ചെമ്മണ്ണൂർ, മോചനത്തിനായി 1കോടി നൽകി

തിരുവനന്തപുരം : മലയാളികളുടെ നൊമ്പരമായി മാറുകയാണ് യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുന്ന നിമിഷപ്രിയ. നിമിഷ പ്രിയയെ ഈ മാസം 16ന് വധശിക്ഷയ്ക്ക് വിധേയമാക്കും എന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി രൂപ നൽകിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവര്‍ത്തന ഫണ്ടിലേക്ക് ബോച്ചെ ഫാന്‍സ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാന്‍ തീരുമാനിച്ചതായി വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. അബുദാബിയിലെ സുഹൃത്ത് അബ്ദു റൗഫുമായി ചേര്‍ന്നുകൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ വിശ്വസിച്ചാണ് ഒരു കോടി നല്‍കാമെന്ന് പറഞ്ഞത്. 34 കോടി ചോദിച്ചപ്പോള്‍ 44 കോടി നല്‍കിയ മലയാളികള്‍ ബാക്കി പൈസ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായി ബോബി ചെമ്മണ്ണൂര്‍ നാളെ ഒമാനിലേയ്ക്ക് പോകും. ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യാത്ര. ബോച്ചെ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ഒരു കോടി രൂപയ്ക്ക് പുറമേ എത്ര പണം കൂടി പിരിച്ചെടുക്കണമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലുമായി ആലോചിച്ച് തീരുമാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *