കരിങ്കൊടി; വാഹനത്തിന് മുകളിൽ ചാടിക്കയറാൻ ശ്രമം, പ്രതിഷേധക്കാർക്ക് നേരെ മിഠായി നീട്ടി രാഹുൽ

പട്ന∙ വോട്ടർ അധികാർ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുനേരെ കരിങ്കൊടി വീശി ഭാരതീയ ജനത യുവ മോർച്ച (ബിവൈജെഎം) പ്രവർത്തകർ. ബിഹാറിലെ ‍ദർഭംഗയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ ദർഭംഗയിലെ പാർട്ടി പരിപാടിയിൽ രാഹുൽ ഗാന്ധി അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കരിങ്കൊടിയുമായെത്തിയ ബിവൈജെഎം പ്രവർത്തകർ രാഹുലിന്റെ വാഹനത്തിനു മുകളിൽ ചാടിക്കയറാനും ശ്രമം നടത്തി. എന്നാൽ പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച സംസാരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി സമരക്കാർക്കുനേരെ മിഠായി നീട്ടി.

വോട്ട് കൊള്ള ആരോപണം ഉന്നയിച്ചതിനു ശേഷം രാഹുൽ ആരംഭിച്ച വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ബിഹാറിലെ അറായിലും രാഹുൽ റാലി നടത്തി. ബിഹാറിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടിക പരിഷ്കരണം ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ നടത്തുന്ന ആക്രമണമാണെന്നു രാഹുൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *