തലസ്ഥാനത്തെ ബിജെപി ജയം; പാർട്ടിക്കുള്ളിൽ പറയാനുണ്ടെന്ന് ശശി തരൂർ

തിരുവനന്തപുരം: തലസ്ഥാനത്ത് കോർപ്പറേഷനിൽ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പറയാനുണ്ടെന്ന് ശശി തരൂർ എം പി. മുൻപേ മുന്നറിയിപ്പ് നൽകിയതാണെന്നും 2024ൽ മത്സരിക്കുമ്പോൾ തന്നെ പ്രവർത്തനത്തിലെ പോരായ്മകൾ പാർട്ടിയിൽ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.

സർക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സർക്കാരിനെ ജനങ്ങൾ അത്രത്തോളം മടുത്തു. അതിന് അവർ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി’- അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കാരൻ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോടും തരൂർ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിതെന്നും താൻ എഴുതുന്നത് പൂർണമായി വായിക്കണമെന്നുമാണ് തരൂർ പറഞ്ഞത്.

അതേസമയം,​ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിലനിൽക്കുന്ന രാജവാഴ്ചയെ വിമർശിച്ച് ശശി തരൂർ എഴുതിയ ലേഖനത്തെ പ്രശംസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ഒരു ലേഖനം എഴുതിയ ശശി തരൂരിന് നേരെ ആക്രമണങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് കൂടിയായ പൂനെവാല മുന്നറിയിപ്പ് നൽകി. ശശി തരൂർ കളിക്കുന്നത് തീക്കളിയാണെന്നും താൻ തരൂരിന് വേണ്ടി പ്രാർത്ഥിക്കുകയാണെന്നും പൂനെവാല പറഞ്ഞു.

തരൂർ അദ്ദേഹത്തിന്റെ ലേഖനത്തിൽ പരാമർശിച്ച ആദ്യ കുടുംബം വളരെ പ്രതികാരബുദ്ധിയുള്ളവരാണെന്ന പരാമർശവും പൂനെവാല നടത്തി.’ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്’ എന്ന തലക്കെട്ടിലെഴുതിയ തരൂരിന്റെ ലേഖനമാണ് വിവാദത്തിന് കാരണം. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നിവയുൾപ്പെടെ ഇന്ത്യയിൽ കുടുംബങ്ങൾ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കുറിച്ചാണ് ലേഖനം വിവരിക്കുന്നത്.

‘കുടുംബ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കഴിവ്, പ്രതിബദ്ധത, താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടപെടൽ എന്നിവയെക്കാൾ വംശപരമ്പരയെ അടിസ്ഥാനമാക്കി രാഷ്ട്രീയ അധികാരം നിർണയിക്കുമ്പോൾ അവിടെ ഭരണത്തിന്റെ ഗുണനിലവാരം തകരുന്നു’ തരൂർ ലേഖനത്തിൽ കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *