ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ

0

കണ്ണൂർ: ബിജെപി പ്രവർത്തകനായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും പ്രവർത്തകരും അടക്കം ഒൻപത് പ്രതികൾ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്. ടി പി കേസിൽ ശിക്ഷിക്കപ്പെട്ട രജീഷ് ഉൾപ്പടെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here