തിരുവനന്തപുരം നെയ്യാറ്റിന്‍കര കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ നിയമന തട്ടിപ്പ് കേസില്‍ ബി ജെ പി ജില്ലാ ട്രഷറര്‍ മധുകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. അനധികൃത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വച്ച് പ്യൂണില്‍ നിന്ന് ക്ലര്‍ക്ക് പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നടത്തിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.
2014 സെപ്റ്റംബറിലാണ് ഇയാള്‍ നിയമന തട്ടിപ്പ് നടത്തിയത്. ശമ്പളമായി ലഭിച്ച തുക തിരികെ അടയ്ക്കാനും ബാങ്ക് ആവശ്യപ്പെട്ടു. കൂടാതെ ശാഖാ മാനേജര്‍
ഹിമ, ജൂനിയര്‍ സൂപ്പര്‍ വൈസര്‍ അഷമി എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളും ആധികാരികത ഇല്ലാത്തതാണെന്ന് ബോധ്യപ്പെട്ടു. ഇതിനാലാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തതെന്നും വിവരാവകാശ രേഖയില്‍