ബി.ജെ.പി: പുതിയ സംസ്ഥാന അധ്യക്ഷനെ നാളെ അറിയാം

0


ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ നാളെ അറിയാം.
കേരളത്തിന്റെ ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയുടെ നേൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാകും. അതിനുശേഷം പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സംഘടനാ നടപടികള്‍ തുടങ്ങും. നാളെതന്നെ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിനു നാമനിര്‍ദ്ദേശ പത്രിക നല്‍കണം.
24നു തെരഞ്ഞെടുപ്പ് നടക്കും. ഇതിനായുള്ള വിപുലമായ സംസ്ഥാന നേതൃയോഗവും ചേരും. മുന്‍ മണ്ഡലം പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ ഈ യോഗത്തിലേക്ക്
വിളിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം മുമ്പോട്ട് വയ്ക്കുന്ന പേരുകാരന്‍ മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശം നല്‍കൂ. അതുകൊണ്ട് തന്നെ
24 ലെ നേതൃയോഗം വെറും ഔപചാരികം മാത്രമാകും. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ തുടങ്ങുമ്പോള്‍ തന്നെ ആരാണ് പ്രസിഡന്റ് എന്ന് വ്യക്തമാകും.
നിലവിലെ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വീണ്ടുംപ്രസിഡന്റാകാന്‍ സാധ്യത കാണുന്നവരുണ്ട്. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് തുടങ്ങിയവരില്‍ ഒരാള്‍ പ്രസിഡന്റാകാനും സാധ്യതയേറെ. കേന്ദ്രമന്ത്രി ജോര്‍ജ്
കുര്യനും മുന്‍ ഡി.ജി.പി. ജേക്കബ് തോമസും എല്ലാം പരിഗണനാ പട്ടികയിലുണ്ട്. ആര്‍.എസ് .എസ് . നേതൃത്വത്തിന്റെ നിലപാട് കൂടി മനസിലാക്കിയാകും ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കുക. സംസ്ഥാനത്തെ ഒരു നേതാവിനും സൂചനകളൊന്നും കേന്ദ്ര നേതൃത്വം നല്‍കിയിട്ടില്ല. ഏതായാലും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പത്രിക
കൊടുക്കേണ്ടതിനാല്‍ ശനിയാഴ്ചയോടെ പരോക്ഷ സൂചനകള്‍ എങ്കിലും കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here