വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ഉന്നമിട്ട് ബിജെപി; അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും

കോൺഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനു പിന്നാലെ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെയും ഉന്നമിട്ട് ബിജെപി. വി.ആറിന്റെ 21-ാം ചരമവാർഷികദിനമായ ഇന്ന് ബിജെപിയും കോൺഗ്രസും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അവണിശ്ശേരിയിലെ വീട്ടിലാണ് ഇരുകൂട്ടരുടെയും പരിപാടി നടത്തുക.

കോൺഗ്രസിന്റെ പരിപാടി വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ബിജെപി പരിപാടി ശോഭാ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപി അദേഹത്തിന്റെ വീട്ടിലെത്തി പുഷ്പാർച്ചന നടത്തിയിരുന്നു. അദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ചിലർ ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു.

സമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് വിആര്‍ കൃഷ്ണനെഴുത്തച്ഛന്‍. അദേഹത്തിന്റെ സംഭാവന പരിഗണിച്ചുകൊണ്ടാണ് അനുസ്മരണ പരിപാടി നടത്തുന്നതെന്ന് ബിജെപി പറയുന്നു. ബിജെപി ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനി എന്ന വിശേഷണം മാത്രമാണ് ഇതു സംബന്ധിച്ച ബിജെപി നോട്ടീസിലുള്ളത്.

മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *