ബിജെപിക്കും വേണ്ട ? രാഷ്ടീയ ചതിയില്‍ വീണ് ശശി തരൂര്‍ എംപി

0

തിരുവനന്തപുരം: തരൂരിനെ ബിജെപിക്കും വേണ്ട, കോണ്‍ഗ്രസില്‍ ലേഖന വിവാദം കത്തുബോള്‍ തനിക്ക് പ്രതീക്ഷയായിരുന്ന ബിജെപി ഇപ്പോള്‍ ശശരി തരൂരിനെ തഴയുന്ന കാഴ്ചയാണ് കാണുന്നത്. ശശരി തരൂരുമായി കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായി അകുന്നു നില്‍ക്കുകയാണ്. ബിജെപിയും സശി തരൂരിനെ കൈയ്യൊഴിഞ്ഞപ്പോള്‍ ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ തരൂരിനെ കാണാനോ സംസാരിക്കാനോ തയ്യാറായില്ലെന്നും വിവരമുണ്ട്. ശശി തരൂരിന് അന്താരാഷ്ട തലത്തില്‍ മികച്ച പ്രതിശ്ചായാണ് ഉള്ളതെങ്കിലും ഇവിടെ തിരിച്ചാണ് കാര്യങ്ങള്‍.

തന്നെ കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ വേറെ വഴിയുണ്ടെന്ന ശശി തരൂരിന്റെ പ്രതികരണത്തിലുള്ളത് രാഷ്ര്ടീയ വിരമിക്കലിന് തയ്യറാകുമെന്നും സൂചനയുണ്ട്. സജീവ രാഷ്ര്ടീയത്തില്‍ നിന്നും തരൂര്‍ പിന്‍വാങ്ങിയാലും അത് കേരളത്തിലെ രാഷ്ര്ടീയ സാഹചര്യത്തില്‍ കനത്ത തിരിച്ചടിയാകും. പാര്‍ട്ടി മാറുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന് പറയുന്ന തരൂര്‍ മറ്റ് വഴികളായി ഉയര്‍ത്തിക്കാട്ടുന്നത് എഴുത്തിനേയും പ്രസംഗത്തിനേയുമാണ്. തരൂര്‍ എപ്പോള്‍ വേണമെങ്കിലും തിരുവനന്തപുരം എംപി സ്ഥാനം രാജിവയ്ക്കും.

തരൂര്‍ പൊതു പ്രവര്‍ത്തനത്തിന് വിരാമമിടാനാണ് സാധ്യത. മറ്റ് രാഷ്ടീയ പാര്‍ട്ടികള്‍ തരൂരിനെ ഉള്‍ക്കൊണ്ടില്ലെങ്കില്‍ കേരള വികസനത്തിനായി നിലകൊളളുന്ന സാധാരണ പൊതു പ്രവര്‍ത്തകന്‍ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ തരൂര്‍ ശ്രമിക്കും. കോണ്‍ഗ്രസ് വിട്ട ശേഷം ഉടന്‍ മറ്റൊരു രാഷ്ര്ടീയ ധാര സ്വീകരിക്കുന്നതിലെ അധാര്‍മികതും അദ്ദേഹത്തെ അലട്ടുന്നുണ്ട്.

തരൂരിന്റെ ഈ പരസ്യ പ്രതികരണവും ഇരുതല മൂര്‍ച്ചയുള്ള ആയുധമാണെന്ന് കോണ്‍ഗ്രസിനും അറിയാം. വികസന നായകന്‍ എന്ന പ്രതിച്ഛായയുമായി കോണ്‍ഗ്രസിന് തരൂര്‍ കൈവിട്ടാല്‍ അത് കേരളാ രാഷ്ര്ടീയത്തില്‍ ചലനമുണ്ടാക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെ മഹത്വ വല്‍ക്കരിച്ച് സിപിഎം നേതാക്കളെത്തുന്നത്. ബിജെപിയും തരൂരിന്റെ നീക്കങ്ങളെ വീക്ഷിക്കുന്നുണ്ട്. വിദേശ കാര്യത്തില്‍ മോദി സര്‍ക്കാരിന് തരൂര്‍ നല്‍കുന്ന പിന്തുണ പലപ്പോഴും ചര്‍ച്ചകളില്‍ എത്തിയതുമാണ്. തിരുവനന്തപുരം എംപി സ്ഥാനം തരൂര്‍ രാജിവച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here