റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗികരോഗം, ഭാര്യ അറിയാതെ ചികിത്സിച്ചു

വാ​ഷിം​ഗ്ട​ൺ​:​ ​യു.​എ​സി​ൽ​ ​വീ​ണ്ടും​ ​വി​വാ​ദ​ത്തി​ന് ​തി​രി​കൊ​ളു​ത്തി​ ​എ​പ്‌​സ്‌​റ്റീ​ൻ​ ​ഫ​യ​ലു​ക​ൾ.​ ​കു​പ്ര​സി​ദ്ധ​ ​ലൈം​ഗി​ക​ ​കു​റ്റ​വാ​ളി​ ​ജെ​ഫ്രി​ ​എ​പ്‌​സ്‌​റ്റീ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചി​ത്ര​ങ്ങ​ളും​ ​ക​ത്തു​ക​ളും​ ​രേ​ഖ​ക​ളു​മൊ​ക്കെ​യാ​ണ് ​എ​പ്‌​സ്റ്റീ​ൻ​ ​ഫ​യ​ലു​ക​ൾ.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 35​ ​ല​ക്ഷം​ ​പേ​ജു​ക​ളും​ 2,000​ ​വീ​ഡി​യോ​ക​ളും​ 1,80,000​ ​ചി​ത്ര​ങ്ങ​ളും​ ​യു.​എ​സ് ​ജ​സ്റ്റി​സ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​പു​റ​ത്തു​വി​ട്ടു.യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​മു​ത​ൽ​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​ ​ഇ​ലോ​ൺ​ ​മ​സ്ക് ​വ​രെ​യു​ള്ള​ ​പ്ര​മു​ഖ​രു​ടെ​ ​പേ​രു​ക​ൾ​ ​രേ​ഖ​ക​ളി​ലു​ണ്ട്.​ ​

അതേസമയം മൈ​ക്രോ​സോ​ഫ്റ്റ് ​ സഹസ്ഥാ​പ​ക​ൻ​ ​ബി​ൽ​ ​ഗേ​റ്റ്സ് ​റ​ഷ്യ​ൻ​ ​യു​വ​തി​ക​ളു​മാ​യി​ ​ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നും​ ​ഗേ​റ്റ്സി​ന് ​ലൈം​ഗി​ക​ ​രോ​ഗം​ ​പി​ടി​പെ​ട്ടെ​ന്നും​ ​മു​ൻ​ ​ഭാ​ര്യ​ ​മെ​ലി​ൻ​ഡ​യി​ൽ​ ​നി​ന്ന് ​മ​റ​ച്ചു​വ​ച്ചെ​ന്നും​ ​ രേഖകളിൽ പ​റ​യു​ന്നു. എന്നാൽ ഈ വാദം ​ ​ഗേ​റ്റ്സി​ന്റെ​ ​വ​ക്താ​ക്ക​ൾ​ ​ ​ ​ത​ള്ളിറിപ്പോർട്ടുകൾ പ്രകാരം 2013 ജൂലായിൽ എപ്‌സ്റ്റിൻ തനിക്ക് തന്നെ അയച്ച ഇ മെയിലുകളിലാണ് പരാമർശങ്ങൾ ഉള്ളത്. തന്റെ രോഗത്തെ കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കുകൾക്കായുള്ള അഭ്യർത്ഥനയും അടങ്ങിയ ഇ മെയിലുകൾ ഡിലിറ്റ് ചെയ്യാൻ ഗേറ്റ്‌സ് ആവശ്യപ്പെട്ടെന്നും ഇതിൽ ആരോപിക്കുന്നു.

എപ്സ്റ്റിൻ അയക്കാതെ സൂക്ഷിച്ച് ഡ്രാഫ്ടുകളാണ് രേഖകളിലധികവും ഉള്ളത്..ഗേറ്റ്സിന്റെ മുൻ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെക്കുറിച്ചും രേഖകളിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്. ഗേറ്റ്സും മെലിൻഡയും തമ്മിലുള്ള ദാമ്പത്യ തർക്കങ്ങളിൽ നിക്കോളിക് വലിച്ചിഴയ്ക്കപ്പെട്ടതായും, ഗേറ്റ്സിന് വേണ്ടി മരുന്നുകൾ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കാനും അദ്ദേഹം നിർബന്ധിതനായെന്നും എപ്സ്റ്റീൻ അവകാശപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *