മലയാള സിനിമയിലേക്ക് പല നായിക നടിമാർ വന്നിട്ടുണ്ടെങ്കിലും കാവ്യ മാധവനോളം ജനശ്രദ്ധ ലഭിച്ചവർ കുറവാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു കാവ്യ. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുള്ള കാവ്യക്ക് സൂപ്പർഹിറ്റ് സിനിമകൾ തുടരെ ലഭിച്ചു. ദിലീപ്-കാവ്യ ജോഡി ഓൺസ്ക്രീനിൽ ആരാധകർ ഏറ്റെടുത്തു. ഇവർ പിന്നീട് ജീവിതത്തിലും ഒരുമിച്ചു. 2017 ൽ വിവാഹിതയായ ശേഷമാണ് കാവ്യ അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. പിന്നെയും ആണ് നടിയുടെ അവസാന സിനിമ.
വിവാദങ്ങൾ കാരണം കുറച്ച് കാലം ലെെം ലെെറ്റിൽ നിന്ന് മാറി നിന്നെങ്കിലും കാവ്യ മാധവൻ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. ലക്ഷ്യ എന്ന തന്റെ ക്ലോത്തിംഗ് ബ്രാൻഡിന്റെ ഫോട്ടോഷൂട്ടുകളിലൂടെയാണ് കാവ്യ സോഷ്യൽ മീഡിയയിലെത്തുന്നത്. ലക്ഷ്യയുടെ വസ്ത്രങ്ങളിൽ അതീവ സുന്ദരിയായാണ് കാവ്യയെ ആരാധകർ കാണാറുള്ളത്.
കാവ്യയുടെ സൗന്ദര്യത്തിന് ഇന്നും കോട്ടം തട്ടിയിട്ടില്ലെന്ന് ആരാധകർ പറയുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് പങ്കുവെച്ച കാവ്യയുടെ മേക്കപ്പ് വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യക്കൊപ്പം വർക്ക് ചെയ്യുന്നത് വളരെ നല്ല അനുഭവമാണെന്നാണ് ഉണ്ണി പിഎസ് പറയുന്നത്. കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റാണ് കാവ്യ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.
മറുവശത്ത് കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റിൽ നടി മഞ്ജു വാര്യർ കഴിഞ്ഞ ദിവസം തിളങ്ങിയതാണ്. എമ്പുരാൻ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു എത്തിയത്. സ്റ്റെെലിഷ് ലുക്കാണ് മഞ്ജു തെരഞ്ഞെടുത്തതെങ്കിൽ ട്രെഡീഷണൽ ലുക്കാണ് കാവ്യ തെരഞ്ഞെടുത്തത്. രണ്ട് പേരുടെയും ലുക്കിലെ നിരവധി പേർ പ്രശംസിക്കുന്നുണ്ട്. ഔട്ട്ഫിറ്റിന്റെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ മഞ്ജു വാര്യർ ഇന്ന് നടത്തുന്നുണ്ട്.
പല ലുക്കുകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പണ്ടത്തേക്കാൾ സ്റ്റെെലിഷ് ആണ് മഞ്ജു വാര്യർ ഇന്ന്. നടിയെ ഒരുക്കുന്നത് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളും സ്റ്റെെലിസ്റ്റുകളുമാണ്. അടുത്ത കാലത്ത് മഞ്ജുവിന്റെ വെെറലായ പല ലുക്കുകളും സ്റ്റെെൽ ചെയ്തിരിക്കുന്നത് സെലിബ്രിറ്റി സ്റ്റെെലിസ്റ്റായ ലിജി പ്രേമനാണ്. എമ്പുരാൻ ട്രെയിലർ ലോഞ്ചിലെ ലുക്കും സ്റ്റെെൽ ചെയ്ത്ത ലിജി പ്രേമനാണ്. അടുത്തിലെ ഒരു ഉദ്ഘാടനത്തിയപ്പോഴുള്ള മഞ്ജുവിന്റെ ലുക്ക്, വേട്ടയാൻ ലുക്ക് എന്നിവയെല്ലാം സ്റ്റെെൽ ചെയ്തത് ലിജി പ്രേമനാണ്.
മറുവശത്ത് കാവ്യക്കും ഇതിന് ടീമുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യക്ക് ഉണ്ണി ചെയ്യുന്ന ഹെയർ സ്റ്റെെലും മേക്കപ്പുമെല്ലാം എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അതേസമയം മഞ്ജുവിനെ പോലെ കോസ്റ്റ്യൂമിനും മേക്കപ്പിനുമെല്ലാം വലിയ ടീം കാവ്യക്കില്ല. സ്വന്തം സ്ഥാപനത്തിന്റെ വസ്ത്രങ്ങളാണ് കാവ്യ ധരിക്കുന്നതും. ഔട്ട്ഫിറ്റ് സെലക്ഷനിലും സ്റ്റെെലിംഗിലുമെല്ലാം കാവ്യക്ക് പ്രത്യേക മിടുക്കുണ്ടെന്ന് ആരാധകർ പറയാറുണ്ട്.
ഉണ്ണിക്ക് മുമ്പ് കാവ്യ തന്നെയായിരുന്നു സ്വന്തം ഐ മേക്കപ്പ് ചെയ്തിരുന്നത്. മറ്റാെരു മേക്കപ്പ് ആർട്ടിസ്റ്റിനെയും ഇതിന് കാവ്യ അനുവദിച്ചിരുന്നില്ല. അടുത്ത കാലത്താണ് മഞ്ജു വാര്യർ സ്റ്റെെലിംഗിലും മറ്റും ശ്രദ്ധ കൊടുത്തത്. അതും പ്രൊഫഷന്റെ ഭാഗമായി. എന്നാൽ കാവ്യ എന്നും ഇക്കാര്യത്തിൽ ശ്രദ്ധ നൽകിയിട്ടുണ്ട്. കാവ്യ അഭിനയ രംഗത്ത് സജീവമല്ലാതായിട്ട് ഏറെ വർഷമായി. പ്രിയ നടി തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.