വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

മുംബയ്: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശുബ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ മലയാളി താരം ദേവദത്ത് പടിക്കലും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന അഭിമന്യു ഈശ്വരനേയും ഒഴിവാക്കി. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരം തമിഴ്‌നാടിന്റെ എന്‍ ജഗദീശനെ ധ്രുവ് ജൂറലിന് ഒപ്പം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രവീന്ദ്ര ജഡേജയാണ് ടീമിലെ വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട് പര്യടനത്തിനിടെ കാലിന് പൊട്ടലേറ്റ റിഷഭ് പന്ത് പൂര്‍ണമായും പരിക്കില്‍ നിന്ന് മുക്തനാകാത്ത സാഹചര്യത്തിലാണ് ജഡേജയെ ഉപനായകനാക്കി അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചത്. വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരയില്‍ റിഷഭ് പന്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ

ശുബ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), യശസ്‌വി ജയ്‌സ്‌വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നീതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ

Related Articles

Leave a Reply

Your email address will not be published. Required fields are marked *