തിരുവനന്തപുരം: വിദ്യാര്‍ഥിനികളോട് അപമര്യാതയായി പെരുമാറുന്ന അധ്യാപകനെ സംരക്ഷിച്ച് നെടുമങ്ങാട് അഴിക്കോട് ക്രെസന്റ് സ്‌കൂള്‍ മേനേജ്‌മെന്റ്. നിരവധി വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ പെരുമാറ്റ ദൂഷ്യത്തിന് പരാതിയുമായി അധ്യാപികമാരോട് വിവരം പറഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
വിദ്യാര്‍ഥിനികളുടെ പരാതി അധ്യാപികമാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് എഴിന് രേഖാമൂലം പ്രിന്‍സിപ്പലിന് നല്‍കിയിട്ടും ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടിലാണ് പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്‌മെന്റും.
ക്രെസന്റ് സ്‌കൂളിലെ കെമസ്ട്രി അധ്യാപകനായ ആരോപണവിധേയനെതിരെ നിരവധി വിദ്യാര്‍ഥിനികളാണ് പരാതിയുമായി എത്തിയത്. ഇദ്ദേഹം പഠിപ്പിക്കുന്ന നെടുമങ്ങാട്ടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പത്താംക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഈവനിംഗ് ക്ലാസിന്റെ മറവിലാണ് വിദ്യാര്‍ഥിനിയോട് ഇയാള്‍
അപമര്യാതയതായി പെരുമാറിയതെന്നാണ് ആരോപണം. എന്നാല്‍ കൂട്ടി ഭയന്ന് വിവരം മറച്ച് വെയ്ക്കുകയും സമാനമായ അനുഭവം ഈ അധ്യാപകനില്‍ നിന്നും തന്റെ കൂട്ടുകാരികള്‍ക്കും നേരിട്ടതോടെയാണ് സംഭവം വിദ്യാര്‍ഥിനികള്‍ സ്‌കൂളിലെ ടീച്ചര്‍മാരെ അറിയിച്ചത്. പരാതിയുടെ ഗൗരവം മനസിലാക്കിയ അധ്യാപകര്‍ അത് പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
എന്നാല്‍ വിദ്യാര്‍ഥിനികളുടെ പരാതിയുടെ ഗൗരവം ഉള്‍ക്കൊള്ളാനോ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് അന്വേഷിക്കാനോ സ്‌കൂള്‍മാനേജ്‌മെന്റോ പ്രിന്‍സിപ്പലോ തയ്യാറായില്ല. സംഭവം ഒതുക്കി തീര്‍ക്കാനും വിദ്യാര്‍ഥികളുടെ പരാതി രേഖാമൂലം പ്രിന്‍സിപ്പലിനെ അറിയിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനുമാണ് മാനേജ്‌മെന്റിന് തിടുക്കം. പരാതി നല്‍കിയ അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ ഇപ്പോഴും.
സംഭവത്തില്‍ പരാതി ലഭിച്ചട്ടുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പരാതി ചൈല്‍ഡ് ലൈനിനേയും പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
എന്നാല്‍ അരോപണ വിധേയനായ അധ്യാപകനെതിരെ നടപടിയെടുക്കാനോ പരാതി അതിന്റെ ഗൗരവത്തില്‍ സ്വീകരിക്കാനോ പോലീസോ ചൈല്‍ഡ് ലൈനോ തയ്യാറായില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
അരോപണ വിധേയനായ അധ്യാപകന്റെ പെരുമാറ്റ ദൂഷ്യത്തില്‍ വിദ്യാര്‍ഥിനികള്‍ അസ്വസ്ഥരാണ്. ഈ വിവരം അവര്‍ ടീച്ചര്‍മാരോട് ധരിപ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ ഒരു കുട്ടിതന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും വിദ്യാര്‍ഥിനികള്‍ക്ക് വേണ്ട കൗണ്‍സിലിങ് നല്‍കാനോ പരാതിയെ കുറിച്ച് വിശദമായി അന്വേഷിക്കാനോ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.
അധ്യാപകനെതിരെ പരാതി ഉന്നയിച്ച വിദ്യാര്‍ഥിനികളെ സ്വധീനിച്ച് മൊഴിമാറ്റാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നതായും അതിന് നെടുമങ്ങാട് പോലീസ് ഒത്താശ ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്.
ആരോപണ വിധേയനായ അധ്യാപകനെതിരെ മുന്‍പും ഇതേ സ്‌കൂളില്‍ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാകുമെന്ന ഭയത്താല്‍് ഒതിക്കിതീര്‍ക്കുന്നതായിരുന്നു പതിവ്. ഇതും അതുപോലെ ഒതുക്കാനാണ് മാനേജ്‌മെന്റ് നീക്കം നടക്കുന്നത്.
[…] […]