ജാക്ക് ഹാമര്‍ മെഷീനുകള്‍ മോഷണം ചെയ്ത 2 പേര്‍ ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായി

ആറ്റിങ്ങല്‍ : ജാക്ക് ഹാമര്‍ മെഷീനുകള്‍ മോഷണം ചെയ്ത 2 പേര്‍ ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായി. അവനവഞ്ചേരി പോളീടെക്‌നികിനു സമീപം മെട്രോ നഗറില്‍ കോണത്ത് വീട്ടില്‍ മുഹമ്മദ് യൂസഫ് (23), കല്ലറ തണ്ണിയം ദേശത്ത് പനച്ചമൂട് കിഴക്കുകര പുത്തന്‍ വീട്ടില്‍ ഉണ്ണികുട്ടന്‍ എന്ന അഭിഷേക് ( 21 )എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലമ്പുഴ തോട്ടവാരം ഷീജഭവന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 3 ജാക്ക് ഹാമര്‍ മെഷീനുകള്‍ വീടു കുത്തി തുറന്ന് മോഷണം ചെയ്‌തെടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയ കേസിലാണിവര്‍ അറസ്റ്റിലായത് . ഇതിന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലയുണ്ട്. മെഷീനുകള്‍ വെഞ്ഞാറമൂട് ഉള്ള ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു.

നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഇരുവരെയും ആറ്റിങ്ങല്‍ എസ്.എച്ച്.ഒ അജയന്‍ .ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജിഷ്ണു, ബിജു ഹക്ക്, എ.എസ്.ഐ മാരായ ശരത് കുമാര്‍, ശ്യാംലാല്‍, ജിഹാനില്‍ ഹക്കിം എസ്.സി. പി. ഒ മാരായ ഷാജി, മഹേഷ്, സി.പി.ഒഛ’ മാരായ സയ്യദ് അലി ഖാന്‍, വിഷ്ണുലാല്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *