ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം, പിന്നാലെ പ്രതി വിഷം കഴിച്ചു; സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: ജിമ്മിലെ വനിതാ ട്രെയിനർക്ക് കുത്തേറ്റു. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിലെ ജിമ്മിലാണ് സംഭം. ട്രെയിനർ കാവ്യയ്ക്കാണ് കുത്തേറ്റത്. പാറശാല സ്വദേശി അശ്വന്ത് ആണ് യുവതിയെ കുത്തിയത്.
കാവ്യ നിലവിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാവ്യയുടെ കഴുത്തിലാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം വിഷം കഴിച്ച അശ്വന്തിനെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



