കൊല്ലത്ത് ക്ലിനിക്കിൽ വനിതാ ഡോക്ട‌റെ പീഡിപ്പിക്കാൻ ശ്രമം; പത്തനാപുരം സ്വദേശി അറസ്റ്റിൽ

കൊല്ലം :വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. പത്തനാപുരം പട്ടണമധ്യത്തിലെ ക്ലിനിക്കിൽ പട്ടാപ്പകലാണ് സംഭവം. പ്രതി കുണ്ടയം സ്വദേശി സൽദാൻ പൊലീസ് പിടിയിലായി.

ഇന്നലെ വൈകിട്ട് 6.45 ഓടെ പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിലായിരുന്നു സംഭവം.
ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ, ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ നിലവിളിച്ചുകൊണ്ട് ഡോക്ടർ കുതറി ഓടി. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *