സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ എടിഎം; സൗകര്യം കേരളത്തിലെ ഈ ജില്ലയില്‍

തൃശൂര്‍: സ്വര്‍ണം വാങ്ങുന്നതിന് കേരളത്തില്‍ ആദ്യമായി എ.ടി.എം സ്ഥാപിച്ച് ബോചെ. തൃശൂര്‍ റൗണ്ടിലുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസിലെ എ.ടി.എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം 812 കി.മീ. റണ്‍ യുനീക് ലോക റെക്കാഡും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കാഡും നേടിയ ബോചെ, സയ് തരൂജ് (എം.ഡി., സി.ഇ.ഒ., ഗോള്‍ഡ് സിക്ക ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഡോ. ജി.എസ്. മൂര്‍ത്തി (ഫൗണ്ടര്‍ ആന്‍ഡ് എക്സിക്യുട്ടീവ് ചെയര്‍മാന്‍, എ.ടി.ഡി. എക്‌സ്. ടി ഗ്രൂപ്പ്) എ.ടി.എമ്മില്‍ നിന്നും ആദ്യ സ്വര്‍ണ നാണയം വാങ്ങി. ഡോ. സഞ്ജയ് ജോര്‍ജ് (സി.ഇ.ഒ., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), അംബിക ബര്‍മന്‍ (ചെയര്‍പേഴ്‌സണ്‍, ഗോള്‍ഡ് സിക്ക), ഗോപാല്‍ ശര്‍മ്മ (ഡയറക്ടര്‍, ഗോള്‍ഡ് സിക്ക ലിമിറ്റഡ്), ഹഫ്‌സാ തരൂജ് (സി.ഇ.ഒ., എക്‌സ് യുഗ് ടെക്നോളജീസ്) തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വര്‍ണം, വെള്ളി നാണയങ്ങളാണ് എ ടി എമ്മിലൂടെ ലഭിക്കുക. ഹൈദരാബാദിലെ ഗോള്‍ഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡാണ് എ ടി എം നിര്‍മ്മിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ എ.ടി.എമ്മില്‍ നിന്നും 0.5 ഗ്രാം മുതലുള്ള നാണയങ്ങള്‍ സ്വന്തമാക്കാം.അതേസമയം, ലോകത്തിലെ കേന്ദ്ര ബാങ്കുകള്‍ പലിശ കുറയ്ക്കാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തില്‍ സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു.

ഇന്നലെ കേരളത്തില്‍ പവന്‍ വില 1,000 രൂപ ഉയര്‍ന്ന് 95,200 രൂപയിലെത്തി. ഗ്രാമിന്റെ വില 125 രൂപ ഉയര്‍ന്ന് 11,980 രൂപയായി. രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്.രാജ്യാന്തര വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണ വില ഔണ്‍സിന് 4227 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *