കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ തള്ളിയത് ന്യായീകരിച്ച് ജോർജ് കുര്യൻ

കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിഹാസം കലർന്ന പ്രതികരണവുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. ജാമ്യാപേക്ഷ യിൽ വീഴ്ചയുണ്ടായത് കൊണ്ടാണ് തള്ളിയതെന്ന ന്യായീകരണമാണ് മാധ്യമങ്ങളോട് ജോർജ് കുര്യൻ പറഞ്ഞത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും പരിഹാസം നിറഞ്ഞ മറുപടികളുമാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നൽകിയത്.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞിട്ടില്ല തനിക്കറിയില്ല എന്ന രീതിയിലാണ് ജോർജ് കുര്യൻ മാധ്യമങ്ങളോട് സംസാരിച്ചത്. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞ് കന്യാസ്ത്രീമാരുടെ അറസ്റ്റിനെ ന്യായീകരിച്ച ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ ന്യായീകരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ഛത്തീസ്ഗഡിൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും പരിഹാസം നിറഞ്ഞ മറുപടികളുമാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നൽകിയത്. നടപടികൾ പൂർത്തിയാക്കാതെ നൽകിയ ജാമ്യപേക്ഷ ആയതിനാലാണ് അത് തള്ളിയതെന്നും അദ്ദേഹം ന്യായീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഉത്തമ ബോധ്യമുള്ളതു കൊണ്ടായിരിക്കും മതപരിവർത്തനം നടന്നിട്ടില്ലെന്ന് പറഞ്ഞത്. തനിക്ക് അങ്ങനെ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *