വീണ്ടും കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റു

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റു. പിളളപ്പാറ സ്വദേശി സുഭാഷിനാണ് (45) പരിക്കേറ്റത്. ചാലക്കുടി പിള്ളപ്പാറയിൽ ഇന്നലെ രാത്രി 7.45ഓടെയായിരുന്നു സംഭവം. റോഡിലിറങ്ങിയ ആനയെ തുരത്താനായി ഫോറസ്റ്റർ ദിവാകരനും സുഭാഷും ടോർച്ചടിച്ച് റോഡിലെത്തുകയായിരുന്നു. തിരിച്ചു നടക്കുന്നതിനിടെ പിന്നിൽ നിന്നും ഓടിയെത്തിയ ആനയെ കണ്ട് ഇവര്‍ ഭയന്നോടി. ഓടുന്നതിനിടെ സുഭാഷ് കാലുതെറ്റി കാനയിലേക്ക് വീണു.

പിന്നാലെ എത്തിയ ആന സുഭാഷിനെ ചവിട്ടുകയായിരുന്നു. തുമ്പികൈ കൊണ്ട് അടിയേറ്റ് ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *