വീണ്ടും കാട്ടാന ആക്രമണം: വയോധികന്‍ മരിച്ചു

ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പന്നിയാര്‍ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പന്‍ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആര്‍ ആര്‍ ടി എത്തിയാണ്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചൂണ്ടല്‍ പന്തടിക്കളം മേഖലയില്‍ കാട്ടാന കൂട്ടവും, ചക്കക്കൊമ്പനും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്.

ചക്കകൊമ്പന്‍ അക്രമകാരിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് ഏറ്റവും കൂടുതല്‍ നാഷനഷ്ട്ടങ്ങള്‍ ഉണ്ടാക്കിയത് ചക്കകൊമ്പന്‍ ആണ്. ചക്കകൊമ്പനെ നാടുകടത്തണം എന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *