ഇന്ത്യൻ ക്യാപ്റ്റൻ കെ .ശ്രീകാന്തിനെ കെെയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന പാക് ആരാധകൻ.അന്ധാളിപ്പോടെ നിൽക്കുന്ന കപിൽദേവിനേയും കാണാം.ലാഹോറിൽ 1989 നവംബർ 15ന് നടന്ന ആദ്യ ടെസ്റ്റിനിടയിലാണ് സംഭവം.ഈ മത്സരമാണ് സച്ചിൻ ടെൻഡുൽക്കറുടെ അരങ്ങേറ്റം .24പന്തിൽ 16 റൺസെടുത്ത് സച്ചിൻ വഖാർ യൂനസിൻെറ പന്തിൽ ക്ളീൻ ബൌൾഡാകുകയായിരുന്നു.പക്ഷേ നേടിയ രണ്ടു ബൌണ്ടറികൾ വരാനിരിക്കുന്ന ബാറ്റിംങ് വിസ്ഫോടനങ്ങളുടെ സൂചനയും പ്രതിഭയുടെ കെെയ്യൊപ്പു പതിഞ്ഞതുമായിരുന്നു.
അടുത്ത സച്ചിൻ എന്നും അടുത്ത കപിൽദേവ് എന്നും കരിയറിൽ വാഴ്ത്തപ്പെട്ട അജിത് അഗാർക്കർ
മത്സരം ഇന്ത്യ സമനിലയിലാക്കി.ആദ്യ ഇന്നിംങ്സിൽ ഇമ്രാൻ ഖാൻ നേടിയ സെഞ്ചറിയുടെ ബലത്തിൽ 400മുകളിൽ സ്ക്കോർ ചെയ്ത പാക്കിസ്ഥാൻ ഇന്ത്യയെ262 റൺസിലൊതുക്കി.പാക്കിസ്ഥാൻെറ നാലു വിക്കറ്റ് നേടിയ കപിൽ ദേവ് തന്നെ ആക്രമണ ബാറ്റിംങ്ങിലൂടെ അർദ്ധ സെഞ്ച്വറിയും നേടി.കീപ്പർ കിരൺ മോറെയും അർദ്ധ സെഞ്ചറി നേടിയിരുന്നു.പാക് രണ്ടാം ഇന്നിംങ്സിൽ വീണ അഞ്ച് വിക്കറ്റിൽ മൂന്നും കപിൽ നേടി.സലീം മാലിക് ആയിരുന്നു രണ്ടാം ഇന്നിംങ്സിൽ പാക് നിരയിൽ മൂന്നക്കം കടന്നത്.465 ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യ സഞ്ജയ് മഞ്ജരേക്കറുടെ (109) സെഞ്ചറിയിലൂടെയും നവജ്യോത്സിംങ് സിദ്ധുവിൻെറ (85) അർദ്ധ സെഞ്ചറിയിലൂടെയും പിടിച്ചുനിന്ന് മത്സരം രക്ഷിച്ചെടുത്തു.കപിൽ ദേവ് തന്നെയായിരുന്നു ‘മാൻ ഓഫ് ദി മാച്ച്.
[…] […]