ലൈം​ഗി​ക​ ​ബ​ന്ധ​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കേ​ണ്ട​ ​കു​റ​ഞ്ഞ​ ​പ്രാ​യം,​ 18​ൽ​ ​നി​ന്ന് 16​ ​ആ​ക്ക​ണ​മെ​ന്ന് അമിക്കസ് ക്യൂറി

ന്യൂ​ഡ​ൽ​ഹി​:​ ​ലൈം​ഗി​ക​ ​ബ​ന്ധ​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കേ​ണ്ട​ ​കു​റ​ഞ്ഞ​ ​പ്രാ​യം,​ 18​ൽ​ ​നി​ന്ന് 16​ ​ആ​ക്ക​ണ​മെ​ന്ന് അ​മി​ക്ക​സ് ​ക്യൂ​റി​യും​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​യു​മാ​യ​ ​ഇ​ന്ദി​രാ​ ജയ്സിം​ഗ് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തി​നാ​യി​ ​പോ​ക്‌​സോ​ ​നി​യ​മ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ര​ണം.​ ​അ​തേ​സ​മ​യം,​ ​അ​നു​മ​തി​ക്കു​ള്ള​ ​കു​റ​ഞ്ഞ​പ്രാ​യം​ 18​ ​ത​ന്നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടെ​ടു​ത്തു.​ ​

നി​യ​മ​പ്ര​കാ​രം​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​പ​ര​സ്‌​പ​ര​ ​സ​മ്മ​ത​ത്തോ​ടെ​ ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ ​ആ​ൺ​കു​ട്ടി​ക്കെ​തി​രെ​ ​പോ​ക്‌​സോ​ ​ചു​മ​ത്തു​ന്ന​ ​വി​ഷ​യം​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​അ​തി​ലാ​ണ് ​അ​മി​ക്ക​സ് ​ക്യൂ​റി​യും​ ​കേ​ന്ദ്ര​വും​ ​നി​ല​പാ​ട​റി​യി​ച്ച​ത്. നി​ല​വി​ലെ​ ​നി​യ​മ​വ്യ​വ​സ്ഥ​ ​കൗ​മാ​ര​ക്കാ​രി​ലെ​ ​പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളെ​ ​ക്രി​മി​ന​ൽ​വ​ത്ക​രി​ക്കു​ന്ന​താ​ണെ​ന്ന് ​അ​മി​ക്ക​സ് ​ക്യൂ​റി​ ​പ​റ​യു​ന്നു.​ ​പ​ര​സ്‌​പ​ര​ ​സ​മ്മ​ത​ത്തോ​ടെ​ ​ന​ട​ക്കു​ന്ന​ ​ലൈം​ഗി​ക​ ​ബ​ന്ധ​ങ്ങ​ളെ​ ​ക്രി​മി​ന​ൽ​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ​ ​അ​വ​രു​ടെ​ ​ഭ​ര​ണ​ഘ​ട​നാ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു.​ ​

ദു​രു​പ​യോ​ഗ​ത്തെ​യും​ ​പ​ര​സ്‌​പ​ര​ ​സ​മ്മ​ത​ത്തെ​യും​ ​ര​ണ്ടാ​യി​ത്ത​ന്നെ​ ​കാ​ണ​ണ​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ 16​നും​ 18​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​പോ​ക്സോ​ ​കേ​സു​ക​ളി​ൽ​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ 180​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വാ​ണു​ണ്ടാ​യ​ത്.​ 2013​ലാ​ണ് 18​ ​ആ​ക്കി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പോ​ക്‌​സോ​ ​നി​യ​മ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്ന​ത്. പോ​ക്‌​സോ​ ​നി​യ​മ​ത്തി​ലെ​ ​വ്യ​വ​സ്ഥ​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​നു​ള്ള​ ​ഒ​രു​ ​നീ​ക്ക​വും​ ​അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ,​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ളെ​ ​നി​യ​മ​പ​ര​മാ​യി​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ക​വ​ചം​ ​ഇ​ല്ലാ​താ​കും.​ ​കു​ട്ടി​ക​ളെ​ ​ലൈം​ഗി​ക​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യാ​നു​ള്ള​ ​വാ​തി​ൽ​ ​തു​റ​ന്നി​ടു​ന്ന​താ​കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *