ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; സിനിമാ നടൻമാർക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘം

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി സിനിമ നടൻമാർക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘത്തലവൻ എസ് അശോക് കുമാർ. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഷൈൻ ലഹരിമരുന്നിന് അടിമയാണ്. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. ഷൈനും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ കേസിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കും. കേസിൻ്റെ മെറിറ്റിനെ ബാധിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷൈൻ ടോം ചാക്കോയെ ലഹരി ചികിത്സ കേന്ദ്രത്തിലാക്കും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ എക്സൈസിനോട് ഇക്കാര്യം പറഞ്ഞത്. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ലഹരി ചികിൽസ കേന്ദ്രത്തിൽ എത്തിക്കും. ലഹരി ചികിൽസയിൽ എക്സൈസ് മേൽനോട്ടം തുടരും. കൂത്താട്ടുകുളത്ത് ലഹരി ചികിത്സ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറി.

ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് : പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *