ചില ഓണ്‍ലൈന്‍മാധ്യമങ്ങളാണ് മമ്മൂട്ടിയുടെ ചെറിയ ആരോഗ്യ അവസ്ഥ ഊതിവീര്‍പ്പിച്ച് വലുതാക്കിയതെന്ന് ബിഗ്‌ബോസ് താരം അഖില്‍മാരാര്‍. ഈ ലോകത്ത് അസുഖം വരാത്ത മനുഷ്യരുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.
ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന് തയ്യാറാവുകയും ചെയ്തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ ടെസ്റ്റ് ചെയ്തെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി.മോഹന്‍ലാലിന്റെയും നയന്‍താരയുടെയും ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും , ആരാധകരുടെ സ്‌നേഹ ശല്യം ആശുപത്രിയില്‍ ഉണ്ടാവുന്നത് ഒഴിവാക്കാനുമായി അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യമെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മെസേജ് അയച്ചപ്പോള്‍ സുഖമായിരിക്കുന്നുവെന്ന മറുപടിയും ലഭിച്ചെന്ന് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങള്‍ കത്തിച്ചു വാദ പ്രതിവാദങ്ങള്‍ നിരത്തി ആഘോഷിക്കുകയാണ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍.ഒരു മാദ്ധ്യമം ആണ് ഇത്തരം വാര്‍ത്തയ്ക്കു പിന്നില്‍. രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന് മമ്മൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന സത്യവും രണ്ട് അതിന്റെ നിര്‍മാതാക്കളോട് മാദ്ധ്യമ ഉടമയ്ക്കുള്ള ശത്രുത…. വാര്‍ത്തയിലെ സത്യത്തെ മുന്നില്‍ നിര്‍ത്തി തന്റെ ശത്രുവിനെ അടിക്കുക എന്ന നയം ആണ് ആ വാര്‍ത്തയില്‍ അദ്ദേഹം നടത്തിയത്… മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി – മോഹന്‍ലാല്‍ ഒന്നിക്കുന്ന മഹേഷ് നാരായണ്‍ ചിത്രത്തില്‍ ഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളില്‍ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളില്‍ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂര്‍ണമായ അര്‍പ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുന്‍ കാലങ്ങളില്‍ പുലര്‍ത്തി വന്ന ഭക്ഷണക്രമങ്ങള്‍ പിന്തുടരാന്‍ കഴിയാത്ത അവസ്ഥ വന്നു.73വയസില്‍ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടായി.
അസുഖം വരാത്ത മനുഷ്യര്‍ ഉണ്ടോ ലോകത്ത്. മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അത് ടെസ്റ്റ് ചെയ്തു. നിലവില്‍ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി, ലാലേട്ടന്‍, നയന്‍താര എന്നിവര്‍ക്കൊപ്പം ഉള്ള രംഗങ്ങള്‍ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും , ആരാധകരുടെ സ്‌നേഹ ശല്യം ആശുപത്രിയില്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യം… എപ്പോള്‍ മെസ്സേജ് അയച്ചാലും മറുപടി തരുന്ന മമ്മൂക്ക കഴിഞ്ഞ ദിവസവും അദ്ദേഹം സുഖമായിരിക്കുന്നു എന്ന മറുപടി എനിക്ക് അയച്ചിരുന്നു… ഈ സിനിമയുടെ കഥ പറയാന്‍ മഹേഷ് നാരായണന്‍ മുംബൈയില്‍ വന്നപ്പോള്‍ മുതല്‍ ദാ ഇപ്പോള്‍ വരെ ഞാനും ഇതിന്റെ നിശബ്ദമായ ഭാഗമാണ്… ഇന്നലെകളില്‍ നമ്മുടെ ജീവിതം ആനന്ദപൂര്‍ണമാക്കിയ ആസ്വാദ്യകരമാക്കിയ പ്രിയപ്പെട്ട മമൂക്കയും ലാലേട്ടനും ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ… പ്രാര്‍ത്ഥനകള്‍
കൂടുതല്‍വായനക്ക്: മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് നടത്തി മോഹല്‍ലാല്‍
കൂടുതല്‍വായനക്ക്: ഈ വാക്‌സിനെടുത്താൻ പക്ഷാഘാതവും ഹൃദയാഘാതവും വരില്ല, പ്രതിരോധശേഷിയും കൂടും