പത്ര വിതരണത്തിനിടെ ഏജന്റ് കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടാരക്കര. പത്ര വിതരണത്തിനിടെ ഏജന്റ് കുഴഞ്ഞ് വീണ് മരിച്ചു. നീലേശ്വരം ചരുവിളപുത്തെൻ വീട്ടിൽ സജികുമാർ (47)ആണ് മരിച്ചത്. രാവിലെ മകൻ അശ്വനൊപ്പം അമ്പത്തുംകാല ഭാഗത്തെ വീടുകളിൽ പത്രം വിതരണം ചെയ്യുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണത്.

ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വിട്ടുവളപ്പിൽ. സജികുമാർ കൊട്ടാരക്കര കോടതിയിലെ അഭിഭാഷക ഗുമസ്തൻ ആയിരുന്നു. ഭാര്യ. ആര്യ. എം. എസ്. മക്കൾ. അശ്വൻ, ആദ്വയിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *