ലഹരിക്കെതിരെ’ ; ജാഗ്രതാ സമിതിയുടെ ലഹരി വിരുദ്ധ സദസ് : സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും നടത്തി

മംഗലപുരം: കലാ നികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും തിരുന്നൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, പരിശോധനയിൽ തിമിരം കണ്ടെത്തിയ അറുപത്തി മൂന്ന് രോഗികളെ തിരുന്നൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ട് പോകുകയും ചെയ്തു. ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പരിശോധനക്ക് വിധേയരായി. ക്യാമ്പിൻ്റെ ഉദ്ഘാടനം ഡെപ്യൂട്ടി സൂപ്രണ്ടൻ്റ് ഓഫ് പോലീസ് ബി. അനിൽകുമാർ നിർവഹിച്ചു.

ലഹരി വിരുദ്ധ സദസ്സിൻ്റെ ഉദ്ഘാടനം മംഗലാപുരം എസ്. എച്ച് .ഒ ആശിഷ് എസ്. വി നിർവഹിച്ചു. യോഗത്തിന് കലാ നികേതൻ, കെ.പി.ആർ.എ ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു, പ്രസ്തുത യോഗത്തിൽ ചലച്ചിത്ര താരം സജി സബാനയെ ആദരിച്ചു.പഞ്ചായത്ത് അംഗങ്ങളായ ബി.സി അജയരാജ്, ശ്രീചന്ദ്.എസ്, ജയ.എസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, കലാ നികേതൻ – കെ.പി.ആർ.എ ഭാരവാഹികളായ സഞ്ജു മുരുക്കുംപുഴ, സരിൻ, ഹുസൈൻ, പി.സി. മുനീർ,നാസർ.എ, ബിനു എം.എസ്, റ്റി.നാസർ,ഷാനി. എസ്, കല്ലൂർ നാസർ,ഷമീർ എസ്.കെ.പി, റാഫി, നിസാം കടവിളാകം, അസീം ജാവ, ഇസഹാക്ക് മൈവള്ളി, സജീബ്.എസ്, അരവിന്ദ് അശോക്, ഗോകുൽ ഗോപൻ,അരുൺ,തോന്നയ്ക്കൽ നസീർ ,ആബിദ്,ജാഫർ വരിക്ക്മുക്ക്, ഷംനാദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *