ഒളിവുജീവിതത്തിന് അവസാനം, രാഹുൽ മാങ്കൂട്ടത്തിൽ വോട്ടുചെയ്യാനെത്തി

പാലക്കാട്: പതിനഞ്ചുദിവസത്തെ ഒളിവുജീവിതത്തിനുശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ടുചെയ്യാനെത്തി. വൈകുന്നേരം അഞ്ചുമണിയോടെ പാലക്കാട് കുന്നത്തൂർമേട് ബൂത്തിലാണ് വോട്ടുചെയ്യാനെത്തിയത്.ആദ്യത്തെ ബലത്സംഗ കേസിൽ അറസ്റ്റുതടയുകയും രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തതിനാൽ രാഹുൽ വോട്ടുചെയ്യാനെത്തുമെന്ന് ഇന്നലെത്തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
രാവിലെ വോട്ടുചെയ്യാൻ എത്തിയാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിക്കാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ എത്തിയത് . കൂകിവിളിച്ചാണ് സിപിഎം പ്രവർത്തകർ രാഹുലിനെ വരവേറ്റത്. എന്നാൽ കോൺഗ്രസ് പ്രവർത്തർ രാഹുലിനെ ബൊക്കെ നൽകി സ്വീകരിക്കുകയായിരുന്നു.



