അഡ്വ.എൻ.എൻ. സുഗുണപാലൻ നി​ര്യാതനായി​

കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുമ്പളങ്ങി​ തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭ രക്ഷാധി​കാരി​യുമായ അഡ്വ.എൻ.എൻ. സുഗുണപാലൻ (86) അന്തരി​ച്ചു. സംസ്കാരം ബുധൻ രാവിലെ 10.30ന് കുമ്പളങ്ങിയിലെ വീട്ടുവളപ്പിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെ 10ആയിരുന്നു മരണം.

40 വർഷത്തി​ലേറെയായി​ എറണാകുളത്തെ പ്രമുഖ അഭി​ഭാഷക സ്ഥാപനമായ ചന്ദ്രശേഖരൻ ആൻഡ് ചന്ദ്രശേഖര മേനോൻ അസോസി​യേറ്റ്സി​ന്റെ സീനി​യർ പാർട്ണറായി​രുന്നു. ആറ് പതി​റ്റാണ്ടായി​ കേരള ഹൈക്കോടതി​യി​ൽ പ്രാക്ടീസ് നടത്തുന്ന അപൂർവം അഭി​ഭാഷകരി​ൽ ഒരാളാണ്. കൊച്ചി​, കോഴി​ക്കോട് വി​മാനത്താവള കമ്പനി​കൾ, ഇന്ത്യൻ ടെലി​ഫോൺ​ ഇൻഡസ്ട്രീസ്, പൊല്യൂഷൻ കൺ​ട്രോൾ ബോർഡ്, എംപ്ളോയീസ് പ്രൊവി​ഡന്റ് ഫണ്ട്, കൂടൽമാണി​ക്യം ദേവസ്വം തുടങ്ങി​ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉൾപ്പെടെ നി​രവധി​ സ്ഥാപനങ്ങളുടെ ഹൈക്കോടതി​യി​ലെ സ്റ്റാൻഡിംഗ് കോൺ​സലാണ്.

ശി​വഗി​രി​ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റി​ലേക്ക് സുപ്രീംകോടതി​ നി​യോഗി​ച്ച മൂന്ന് ഉപദേശക സമി​തി​ അംഗങ്ങളി​ൽ ഒരാളും എറണാകുളം എസ്.എൻ.വി​ സദനം, ആലുവ ശ്രീനാരായണഗി​രി​ തുടങ്ങി​യ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉപദേശകസമി​തി​ അംഗവുമായി​രുന്നു.

കുമ്പളങ്ങി​ നെടുങ്ങയി​ൽ പരേതനായ നാരായണന്റെ മകനാണ്.പ്രശസ്ത പത്രപ്രവർത്തകനും കേരള മീഡി​യ അക്കാഡമി​ കോഴ്സ് ഡയറക്ടറുമായി​രുന്ന പരേതനായ എൻ.എൻ. സത്യവ്രതൻ, മൂവാറ്റുപുഴയി​ലെ പ്രമുഖ ഡോക്ടറായി​രുന്ന പരേതനായ എൻ.എൻ. അശോകൻ, പരേതരായ എൻ.എൻ. നന്ദി​നി​, ഡോ. എൻ.എൻ. ശാന്തി​മതി​ എന്നി​വർ സഹോദരങ്ങളാണ്. മഹാരാജാസ് കോളേജി​ൽ പഠി​ക്കുമ്പോൾ എൻ.സി​.സി​യുടെ ബെസ്റ്റ് കേഡറ്റ് കോർപ്പ് മെഡൽ പ്രധാനമന്ത്രി​ ജവഹർലാൽ നെഹ്റുവി​ൽനി​ന്ന് ഏറ്റുവാങ്ങി​യി​ട്ടുണ്ട്. ഭാര്യ : ഡോ. മോഹന സുഗുണപാലൻ. മക്കൾ : ഡോ. നി​ഷ, അഡ്വ. നി​ത. മരുമക്കൾ: ശ്രീകുമാർ (എൻജി​നി​യർ, മസ്കറ്റ്), അഡ്വ. എസ്. സുജി​ൻ (കേരള ഹൈക്കോടതി​).

Related Articles

Leave a Reply

Your email address will not be published. Required fields are marked *