മലയാള സിനിമയിലെ ഹാസ്യത്തിന് ഒരു പുതിയ ദിശാമുഖം നൽകിയ നടനാണ് അടൂർ ഭാസി. നസീർ –
ബഹാദൂർ- ഭാസി ഉണ്ടെങ്കിൽ പടം ഹിറ്റ് എന്നൊരു ആപ്ത വാക്യം തന്നെ ഉണ്ടായിരുന്നു, അടൂർ ഭാസി ഒരുപാട് മേഖലകളിലൂടെ സഞ്ചരിച്ച് സിനിമയിൽ എത്തിയ നടനാണ്. അദ്ദേഹം പല മേഖലകളിൽ സഞ്ചരിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായിരുന്നു ,ഗായകനായിരുന്നു ,നിർമ്മാതാവായിരുന്നു, എന്നിങ്ങനെ പല മേഖലകളിൽ ബഹുദൂറും അടൂർഭാസിയും തമ്മിലുള്ള കോമ്പിനേഷൻ സീൻ ഒരുകാലത്ത് മലയാള സിനിമയിൽ അനിവാര്യമായ ഒരു ഘടകമായിരുന്നു.
അദ്ദേഹം കലാകുടുംബത്തിലാണ് ജനിച്ചത് .ഹാസ്യ സാഹിത്യകാരനായിരുന്ന ഇ വി കൃഷ്ണപിള്ളയുടെയും സി വി രാമൻപിള്ളയുടെ പിള്ളയുടെ മകൾ കെ മഹേശ്വരി അമ്മയുടെയും ഏഴ് മക്കളിൽ നാലാമതായാണ് ഭാസ്കരൻ നായർ എന്ന അടൂർ ഭാസിജനിച്ചത് .തിരുവനന്തപുരം വഴുതക്കാട് റോസ്കോട്ട് ബംഗ്ലാവിലായിരുന്നു ജനനം. ഒരുകാലത്ത് പ്രേം നസീറിന് തുല്യമായ വേഷങ്ങളിൽ അടൂർഭാസി ഉണ്ടായിരുന്നു . അടൂർഭാസി- ബഹദൂർ ടീം ഒരുകാലത്ത് മലയാള സിനിമ യുടെ അവിഭാജ്യ ഘടകവും ആയിരുന്നു. പക്ഷേ അവസാനം 1980 കൾക്ക് ശേഷം അടൂർ ഭാസിയുടെ ഹാസ്യത്തിന് മങ്ങലേൽക്കുന്ന കാഴ്ചയാണ് കാണുന്നത് .
ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന അടൂർഭാസി 80 ന് ശേഷം ക്യാരക്ടർ റോളുകളിലേക്ക് ഒതുങ്ങി. ക്യാരക്ടർ റോളുകളും അദ്ദേഹം നന്നായി ചെയ്തു . എന്തായാലും ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ 80 കളിൽ ജഗതി ശ്രീകുമാറും മാള അരവിന്ദനും ബി ഡി രാജപ്പനും ഒക്കെ കടന്നുവന്നപ്പോൾ അടൂർ ഭാസിക്ക് അവസരങ്ങൾ കുറഞ്ഞു എന്നത് യാഥാർത്ഥ്യമാണ്.
അടൂർഭാസിയെ കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്, പണത്തിന്മേൽ കിടന്നുരുളുക എന്നൊരു സ്വഭാവം അടൂർ ഭാസിക്ക് ഉണ്ടായിരുന്നു എന്ന്. സ്വർണാഭരണങ്ങളോട് വലിയൊരു വലിയൊരു താല്പര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പണത്തിന്മേൽ കിടന്നുരുണ്ടും സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടിയും ഒക്കെ തൻറെ അവിവാഹിത ജീവിതം അദ്ദേഹം ആഘോഷിച്ചു. മറ്റൊന്നും കൂടിയുണ്ട് അദ്ദേഹത്തിൻറെ പ്രത്യേകതയായി. അതായത് അദ്ദേഹം നല്ല പിശുക്കനായിരുന്നു. ആർക്കും മദ്യം വാങ്ങി കൊടുക്കില്ല. കുടിക്കുന്ന മദ്യം വളരെ വിലകുറഞ്ഞ മദ്യം ആയിരിക്കും . അങ്ങനെയൊക്കെ ഒരുപാട് പ്രത്യേകതകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
വളരെ കുബേരനായ ജീവിച്ച അദ്ദേഹം മരിക്കുമ്പോൾ യാചകനായിരുന്നു. അദ്ദേഹത്തിൻറെ വൃക്കകൾക്ക് തകരാർ സംഭവിച്ചു. വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് ഒരുപാട് പണം ചെലവാക്കേണ്ടി വന്നു. അന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്നത്തെപോലെയല്ല പോലെയല്ല ഒരുപാട് പണം ചിലവാകും. അദ്ദേഹത്തിന് അവിവാഹിതനായതിന്റെ നൊമ്പരം മനസ്സിൽ അവസാന കാലത്ത് ഉണ്ടായി കാണും.