‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന പുതിയ ചിത്രം ‘അടിനാശം വെള്ളപ്പൊക്കത്തിന്റെ’ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന. ഉറിയടി എന്ന കോമഡി എന്റെർറ്റൈനർ ചിത്രമായിരുന്നു എ ജെ വർഗീസ് അവസാനം സംവിധാനം ചെയ്തത്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമ്മിക്കുന്നത്. നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ഇന്ന് തൃശൂർ വെച്ച് നടന്ന ചടങ്ങിൽ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി ‘അടിനാശം വെള്ളപ്പൊക്കം’എന്ന ടൈറ്റിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റി. ശോഭനയാണ് തിടമ്പ് അനാച്ഛാദനം ചെയ്തു നൽകിയത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെർറ്റൈനറാണ് ‘അടിനാശം വെള്ളപ്പൊക്കം’.