ആര്യയുടെയും സിബിന്റെയും വിവാഹത്തിൽ പങ്കെടുക്കില്ല; തുറന്നുപറഞ്ഞ് നടി ഫറ ഷിബില

ബിഗ് ബോസ് മുൻ താരങ്ങളായ ആര്യയുടെയും സിബിന്റെ വിവാഹ നിശ്ചയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന കാര്യം ആരാധകർക്കും സർപ്രൈസായിരുന്നു. വിവാഹത്തീയതി ആര്യ പുറത്തുവിട്ടിട്ടില്ലെങ്കിലും ചിങ്ങത്തിൽ വിവാഹം ഉണ്ടാകുമെന്ന് ആര്യ ഒരഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരുടെയും അടുത്ത സുഹൃത്തും നടിയുമായ ഫറ ഷിബില. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആര്യ – സിബിൻ വിവാഹത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് നോ എന്നായിരുന്നു ഫറ ഷിബിലയുടെ മറുപടി.ആര്യയ്ക്ക് ബ്രൈഡൽ ഷവർ എന്തെങ്കിലും കൊടുക്കുന്നുണ്ടോയെന്ന് അവതാരക ചോദിച്ചു. നിർഭാഗ്യവശാൽ ഞാൻ ആ ചടങ്ങിൽ പങ്കെടുക്കില്ലെന്നായിരുന്നു ഫറ ഷിബിലയുടെ മറുപടി. വിവാഹ നിശ്ചയത്തിലും ഫറ ഷിബില പങ്കെടുത്തിരുന്നില്ല. ഇതോടെ ഇവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്നാണ് ആരാധകർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *