എം എസ് ധോണിയുടെ ആദ്യ ചിത്രത്തിന്റെ ആക്ഷൻ-പാക്ക്ഡ് ടീസർ

ആരാധകരെ അത്ഭുതപ്പെടുത്തി ക്യാപ്റ്റൻ കൂള്‍. ‘ദി ചേസ്’ എന്ന പുതിയ ആക്ഷൻ ചിത്രത്തിൻറെ ടീസറിൽ എം എസ് ധോണി പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. കറുത്ത യൂണിഫോമും, സൺഗ്ലാസും, തോക്കുകളും ധരിച്ച് നടൻ മാധവനൊപ്പം ടീസറില്‍ പ്രത്യക്ഷപ്പെട്ട താരം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നോ എന്ന ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

മാധവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ടീസര്‍ സിനിമയാണോ, വെബ് സീരീസാണോ, അതോ ഒരു പരസ്യമാണോ എന്ന ആശയക്കു‍ഴപ്പത്തിലാണ് ആരാധകര്‍ എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ടീസര്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു ക‍ഴിഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2020ലാണ് ധോണി വിരമിച്ചത്. ഇനി തങ്ങളുടെ പ്രിയ താരത്തെ വെള്ളിത്തിരയില്‍ കാണാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ധോണി ഒരു തമിഴ് സിനിമയിൽ അതിഥി വേഷത്തിലെത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *