ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശബരിമലയിലെ അസിസ്റ്റന്റ് എന്‍ജിനീയറാണ് നിലവില്‍ സുനില്‍ കുമാര്‍. ചൊവ്വാഴ്ച ചേര്‍ന്ന പ്രതിവാര ദേവസ്വം ബോര്‍ഡ് യോഗമാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

സുനില്‍ കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

2019ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി അടക്കം പത്തുപേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നിലവില്‍ സര്‍വീസിലുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. ഇതില്‍ ഒരാളായ മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡിന്റെ കഴിഞ്ഞയോഗം സസ്പെന്‍ഡ് ചെയ്തിരുന്നു.

പിന്നാലെയാണ് സുനില്‍കുമാറിനെതിരേയും നടപടി എടുത്തിട്ടുള്ളത്. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *