സിപിഎമ്മിലെ നേതാക്കൾക്കെതിരെ വീണ്ടും നടപടി

വയനാട്: ജില്ലയിലെ സിപിഎമ്മിലെ നേതാക്കൾക്കെതിരെ വീണ്ടും നടപടി. മുതിർന്ന നേതാവ് എ വി വിജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കൽ കമ്മിറ്റിലേക്ക് തരംതാഴ്ത്തിയത് വിവാദമായിരിക്കെയാണ് വീണ്ടും നടപടി. ജില്ലയിലെ സിപിഎമ്മിൽ വിഭാഗീയതയാണെന്ന് പരസ്യപ്രസ്താവനയിലാണ് നടപടിയെടുത്തതെന്നാണ് വിവരം. കണിയാമ്പറ്റയിലെ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. വിഭാഗീയത ഉന്നയിച്ച് കണിയാമ്പറ്റയിലും പ്രതിഷേധം ഉയർന്നിരുന്നു. ഇതാണ് തരംതാഴ്ത്തലിന് കാരണമായത്.
കർഷക സംഘം ജില്ലാ പ്രസിഡന്റും പുഷപ്പള്ളി സിപിഎം ഏറിയ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് നേരത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വച്ച സിപിഎം അന്വേഷണ റിപ്പോർട്ട് സമ്മർപ്പിച്ചതിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു, പുൽപ്പറ്റി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. എന്നാൽ ജില്ലാ നടപടി വിഭാഗീയതയുടെ ഭാഗമാണെന്നാണ് ജയൻ ആരോപിക്കുന്നത്. ഈ പരസ്യപ്രസ്താവനയാണ് പുതിയ നടപടിയിലേക്ക് നയിച്ചത്.